New Media Channel

ശബരിമലയിൽ യുവതി പ്രവേശനം: സംസ്ഥാന സർക്കാറിൻ്റെ നിലപാട് സുപ്രീം കോടതിയിൽ ഉടൻ അറിയിക്കേണ്ടി വരില്ല? പ്രതീക്ഷയിൽ സംസ്ഥാനം

തിരുവനന്തപുരം : ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് വരുന്നതിനിടെ സംസ്ഥാന സർക്കാരും പ്രതിസന്ധിയിൽ. ശബരിമല യുവതി പ്രവേശനത്തിൽ ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. കോടതി ഭരണ ഘടനാ ബെഞ്ച് രൂപീകരിക്കുന്നത് അടക്കമുള്ള തീരുമാനം ആകും ആദ്യം കൈ കൊള്ളൂക എന്നാണ് സർക്കാർ കണക്ക് കൂട്ടൽ. കോടതി പറയട്ടെ എന്ന വാദം ഉയർത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഇടത് നേതാക്കൾ പ്രതിരോധിക്കുന്നത്. കോടതി […]

ശബരിമലയിൽ യുവതി പ്രവേശനം: സംസ്ഥാന സർക്കാറിൻ്റെ നിലപാട് സുപ്രീം കോടതിയിൽ ഉടൻ അറിയിക്കേണ്ടി വരില്ല? പ്രതീക്ഷയിൽ സംസ്ഥാനം Read More »

സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകൾ ഇന്ന് മുതൽ സ്തംഭിക്കും. ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കം. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ.ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. 19 മുതൽ അടയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കും. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ

സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം Read More »

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാറോടിച്ചയാളെ നാട്ടുകാർ പിടികൂടി

പത്തനംതിട്ട: ഇളവന്നൂരിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയിൽ കാറോടിച്ചയാള് വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഇളമണ്ണൂർ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകൾ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോവുകയായിരുന്നു. കാർ ഡ്രൈവർ തെങ്കാശി സ്വദേശി സൂര്യയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. പുനലൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. സൂര്യയെ കൂടാതെ മറ്റ് രണ്ടുപേർ കൂടി കാറിൽ ഉണ്ടായിരുന്നു.

പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാറോടിച്ചയാളെ നാട്ടുകാർ പിടികൂടി Read More »

മഹാശിവരാത്രി നാളെ; ക്ഷേത്രങ്ങൾ ഒരുങ്ങി

കാസർകോട്: മഹാശിവരാത്രി നാളെ; ശിവക്ഷേത്രങ്ങൾ ഒരുങ്ങി. ലോകത്തെ നശിപ്പിക്കുവാൻ പര്യാപ്‌തമായ കാളകൂട വിഷം ഭൂമിയിൽ വീഴാതെ ശിവൻ പാനം ചെയ്‌ത രാത്രിയാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം. ആഘോഷത്തിൻ്റെ ഭാഗമായി എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ ഉണ്ടാകും. കാസർകോട് ജില്ലയിൽ ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിനു ഒരുങ്ങി. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കാസർകോട് മല്ലികാർജ്ജുന ക്ഷേത്രം, മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, ഗുഡ്ഡു മഹാലിംഗേശ്വരക്ഷേത്രം, പറക്കില മഹാദേവ ശാസ്‌താര ക്ഷേത്രം, കോളിയടുക്കം ശിവപുരം ശിവക്ഷേത്രം, പെരിയ പെരിയോക്കി ഗൗരിശങ്കര ക്ഷേത്രം, കുണ്ടംകുഴി

മഹാശിവരാത്രി നാളെ; ക്ഷേത്രങ്ങൾ ഒരുങ്ങി Read More »

ആലിൻ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

മലയാളക്കരയുടെ നോവും അഭിമാനവുമായി മാറിയ ആലിൻ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്ത് വയസുകാരി ശ്രേയയ്ക്ക് നൽകിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കിംസിൽ നടക്കുന്ന കരൾ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരൾ ലഭിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും

ആലിൻ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം Read More »

വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്ത ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു

മുഹമ്മ: വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്‌ഥാപന ഉടമ എസ്എൻപുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നൽകിയ പരാതിയിൽ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ

വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്ത ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു Read More »

ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ

കാസർകോട്: ടാപ്പിംഗ് തൊഴിലാളിയെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ, കിന്നിംഗാർ, കായിമല ഹൗസിലെ സുന്ദരൻ്റെ മകൻ രമേശ് (45)ആണ് മരിച്ചത്. കാറഡുക്ക, നെടുവങ്കടി റോഡരുകിൽ വെള്ളിയാഴ്‌ച രാത്രി ഏഴരമണിയോടെയാണ് ഇദ്ദേഹത്തെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കാറഡുക്കയിൽ ടാപ്പിംഗ് ജോലി ചെയ്‌തുവരികയായിരുന്നു രമേശ്. മാതാവ്: പരേതയായ ലീല.ഭാര്യ: അരുണ. മക്കൾ: സ്വസ്‌തിക്ക്, സൗമ്യ. മരുമകൻ:

ടാപ്പിംഗ് തൊഴിലാളി റോഡരുകിൽ മരിച്ച നിലയിൽ Read More »

ജോലിക്ക് പോയ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ജോലിക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താതിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാവണീശ്വരം തണ്ണോട്ട്, ബെള്ളംതട്ടയിലെ ശ്രീധരൻ്റെ മകൻ വി ശ്രീജിത്ത് (34) ആണ് ജീവനൊടുക്കിയത്. വയറിംഗ് തൊഴിലാളിയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ പതിവു പോലെ ജോലിക്കുപോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടയിലാണ് വീട്ടിനടുത്തു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹൊസ്‌ദുർഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രവാസിയായിരുന്നു ശ്രീജിത്ത്. മാതാവ്: ശാരദ. ഭാര്യ: ഗാന (കുടക്). ഏഴുമാസം പ്രായമുള്ള

ജോലിക്ക് പോയ യുവാവ് തൂങ്ങി മരിച്ച നിലയിൽ Read More »

പാങ്ങോട് സൈനിക ക്യാമ്പിലെ മോഷണം; നഷ്‌ടമായത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ, കള്ളൻ ക്യാമ്പിൽ തന്നെ?

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നും മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ. സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിൽ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസ് ശേഖരിച്ചു. പുറത്തുനിന്ന് എത്തിയവരെ ചോദ്യം ചെയ്‌തിട്ടും പ്രതികളുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചന. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്നലെയായിരുന്നു സൈനിക ക്യാമ്പിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്.

പാങ്ങോട് സൈനിക ക്യാമ്പിലെ മോഷണം; നഷ്‌ടമായത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകൾ, കള്ളൻ ക്യാമ്പിൽ തന്നെ? Read More »

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചത്, എവിടെ വച്ചാണ് പീഡനം നടന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. മകൾ പീഡനത്തിന് ഇരയായ വിവരം അറിയില്ലെന്നാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മ പൊലീസിൽ മൊഴി

മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് Read More »

Scroll to Top