പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; അടുത്ത ബന്ധു പോക്സോ പ്രകാരം പിടിയിൽ

കാസർകോട്: വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.
സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സന്തോഷ് (50) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ പണിക്ക് പോയതിനാൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെൺകുട്ടി നിലവിളിച്ചു കൊണ്ട് വീടിന് പുറത്തേയ്ക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട അയൽവാസികളാണ് പെൺകുട്ടിക്ക് രക്ഷകരായത്. മാതാപിതാക്കൾ വീട്ടിൽ എത്തിയതിനു ശേഷമാണ് സംഭവം സംബന്ധിച്ച് പൊലീസ് പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top