കാസർകോട്: കടയിലേയ്ക്ക് മിഠായി വാങ്ങിക്കാൻ എത്തിയ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കട ഉടമയെ പോക്സോ പ്രകാരം ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്‌തു. കുംബഡാജെ തുപ്പക്കല്ല് സ്വദേശിയായ അബ്ദുല്ല (64) യാണ് അറസ്റ്റിലായത്. ഇയാളെ കോടതി രണ്ടാഴ്‌ചത്തേയ്ക്ക് റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് ബദിയഡുക്ക പൊലീസിൽ പരാതി നൽകിയത്.
കടയിലേയ്ക്ക് മിഠായി വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കുംബഡാജെ സ്വദേശിയായ 64 കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ




