എ.ഇ.ഒ ഉൾപ്പെടെ പ്രതിയായ പോക്സോ കേസുകളിലെ ഇരയായ ആൺകുട്ടിക്ക് നേരെ ആക്രമണം; 3 പേർക്കെതിരെ കേസ്

കാസർകോട്: എ.ഇ.ഒ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികളായ പോക്സോ കേസുകളിലെ ഇരയായ ആൺകുട്ടിയെ ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ തൃക്കരിപ്പൂരിലാണ് സംഭവം. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരനാണ് ആക്രമണത്തിനിരയായത്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മൂന്നംഗസംഘം തടഞ്ഞുനിർത്തി ആക്രമിച്ചു എന്നാണ് പരാതി.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്നുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടാണ് ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 16 പോക്സോ കേസുകളാണ് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്‌തിരുന്നത്. കേസുകളിൻമേലുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരനുനേരെ ആക്രമണം ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top