കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. കാട്ടുകുക്കെ പെരളത്തെടുക്ക സ്വദേശി അബ്ദുൽ സമദ് (37 ആണ് എക്സൈസിൻ്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഇയാൾ കുടുങ്ങിയത്. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. ക്രിസ്തുമസ് – ന്യൂയർ സ്പെഷ്യൽ ഡ്രൈവ്നോടനുബന്ധിച്ചാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. 12 ഗ്രാം കഞ്ചാവ് യുവാവിന്റെ കയ്യിൽ നിന്നും കണ്ടെടുത്തു. കാട്ടുകുക്കെയിലെ സ്കൂൾ കുട്ടികൾക്കും പെർളയിലെ കോളേജ് വിദ്യാർത്ഥികൾക്കും കഞ്ചാവ് വില്പന നടത്താറുള്ളതായി ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ എ കെ നസറുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർ സി ഗ്രേഡ് വിജയൻ, കെ പ്രജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ ബി അബ്ദുള്ള എന്നിവരാണ് റെയ്ഡ് നടത്തിയത്.
കെഎസ്ആർടിസി ബസ്സിൽ കഞ്ചാവുമായി യുവാവ് പിടിയിൽ;


