പയ്യന്നൂർ: കോത്തായി മുക്കിൽ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24),സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് പിടിയിലായത്.മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ്കെ എൽ 60 എസ് 2298 ബ്ലാക്ക് ഇന്നോവ കാറിൽ നിന്നും 40 ഗ്രാമിൽ അധികം വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ്.എച്ച്.ഓ കെ പി ശ്രീഹരിയും സംഘവും യുവാക്കളെ പിടികൂടിയത്.
മലപ്പുറത്ത് റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി കക്കിടിപ്പുറം സ്വദേശിനിയുടെ കൈ അറ്റു; ആരോഗ്യനില ഗുരുതരം നിലമ്പൂരിൽ കാട്ടാനയുടെ ജഡം കണ്ടെത്തി; ചരിഞ്ഞ ആനയുടെ കൊമ്പ് കാണാനില്ല