സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മുവിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികർ മരിച്ചു. 200 അടിയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ സൈനിക വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
“ദോഡയിൽ നടന്ന ദൗർഭാഗ്യകരമായ വാഹനാപകടത്തിൽ നമ്മുടെ പത്ത് ധീരരായ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ധീര സൈനികരുടെ മികച്ച സേവനവും ത്യാഗവും നമ്മൾ എന്നും ഓർമിക്കും. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. രാജ്യം മുഴുവൻ മരിച്ച സൈനികരുടെ കുടുംബങ്ങളോടൊപ്പം ആണ്’ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എക്സിൽ കുറിച്ചു.
പരുക്കേറ്റ സൈനികരെ വ്യോമമാർഗം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും മനോജ് സിൻഹ അറിയിച്ചു. അവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി. അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top