റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിൽ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 14 രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും, റേഡിയോളജി അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിൽ ഉള്ള പോസ്റ്റ് എം.എസ്സി ഡിപ്ലോമയും റേഡിയേഷൻ തെറാപ്പി യൂണിറ്റിലെ 12 മാസ ഇന്റേൺഷിപ്പുമാണ് യോഗ്യത. ഫിസിക്സ് മുഖ്യ വിഷയമായ ബിരുദവും റേഡിയോളജി അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിലെ പി.ജി.യും റേഡിയേഷൻ തെറാപ്പി യൂണിറ്റിലെ 12 മാസ ഇന്റേൺഷിപ്പും യോഗ്യതയായി പരിഗണിക്കും. ഇവർക്ക് റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറായി പ്രവർത്തിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.
എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ താൽക്കാലിക ഒഴിവ്
കൊല്ലം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദത്തോടൊപ്പം ബിഒഇ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. 2024 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമാണ്. ഭിന്നശേഷി, വനിതാ ഉദ്യോഗാർഥികൾ പ്രസ്തുത തസ്തികയിലേക്ക് അർഹരല്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
സീനിയർ റസിഡന്റ് അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ നിയമനത്തിന് ഫെബ്രുവരി 19 ന് അഭിമുഖം നടക്കും. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലുള്ള പി ജിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2528855, 2528055.
വിവിധ തസ്തികകളിൽ നിയമനം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 7 രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫീൽഡ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിൽ പ്ലസ് ടുവും അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, ഇന്റേണൽ ഓഡിറ്റർ എന്നീ തസ്തികകളിൽ ബിരുദാനന്തരബിരുദവും, ഓട്ടോമൊബൈൽ ഫാക്കൽറ്റി തസ്തികയിൽ ബി.ടെകും (ഓട്ടോമൊബൈൽ/ മെക്കാനിക്കൽ) ആണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്:- 0471-2992609, 8921916220.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, ഫോൺ: 0471 2300484.