അംബികാസുതൻ മാങ്ങാട്ടിന്റെ കഥാപാത്രങ്ങൾ അരങ്ങേറ്റം!

തൃക്കരിപ്പൂർ: കാസർഗോഡ് ജില്ലാ തല ഭിന്നശേഷി ദിനാഘോഷം ഈ വർഷം സൃഷ്ടിപരതയും സാഹിത്യ മാധുര്യവും നിറഞ്ഞ വേദിയായി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയുടെ മുഖ്യആകർഷണമായി മാറിയത്—അദ്ദേഹത്തിന്റെ പ്രിയകഥകളിലെ കഥാപാത്രങ്ങൾ തന്നെയാണ്!

‘രണ്ട് മത്സ്യങ്ങൾ’, ‘ഒരു പ്രാണവായു’, ‘ഉടുപ്പ്’, ‘ഒരു പുസ്തകവീട്’ എന്നിവയിലെ കഥാപാത്രങ്ങളെ തൃക്കരിപ്പൂർ സെൻറ് പോൾസ് യുഎപി സ്കൂൾ കുട്ടികൾ അതിശയകരമായി അരങ്ങിലെത്തിച്ചു. കഥാപാത്രങ്ങൾ ജീവിച്ച് നടന്നു എന്ന പോലെ ഒരുക്കിയ ഈ അവതരണം പ്രേക്ഷകർക്ക് കരഘോഷത്തോടെ ഏറ്റുവാങ്ങി

ചന്തേര ഓട്ടിസം സെന്ററിലെ കുട്ടികളുടെ വെൽക്കം ഡാൻസ് സദസ്സിന്റെ ഹൃദയം കീഴടക്കി.

പരിപാടിയിൽ ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിക്കൻ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കാസർഗോഡ് ബിജുരാജ് വി.എസ്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. രഘുരാം ഭട്ട് എന്നിവരാണ് മുഖ്യാതിഥികൾ.

വേദിയിൽ അംബികാസുതൻ മാങ്ങാട്, പി. ഉമേഷ് ചെറുവത്തൂർ, കലാമേളകളിൽ മികവ് തെളിച്ച കുട്ടികൾ, ചന്തേര സ്കൂളിലെ റീന ടീച്ചർ എന്നിവരെ ആദരിച്ചു.
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചന, ഷോർട്ട് ഫിലിം മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.

ചടങ്ങിൽ ബി.ആർ.സി ബി.പി.സി സുബ്രഹ്മണ്യൻ വി.വി. സ്വാഗതം പറയുന്നു. ട്രെയിനർ പി. രാജഗോപാലൻ നന്ദി രേഖപ്പെടുത്തി.

സാഹിത്യവും സാംസ്കാരിക പ്രകടനങ്ങളും ചേർന്നു ഭിന്നശേഷി ദിനാഘോഷത്തിലൂടെ വലിയൊരു സന്ദേശമാണ് തൃക്കരിപ്പൂർ നൽകിയത്—
“ഒരുമയുടെയും ഉൾക്കൊള്ളലിന്റെയും വേദിയാണ് സമൂഹം!”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top