മനാമ: ബഹ്റൈനിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, ഡൽഹി എന്നിവടേക്കും തിരിച്ചുമുള്ള സമ്മർ സീസൺ ഫ്ലൈറ്റുകൾ താൽക്കാലികമായി റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്. ആഴ്ചയിൽ രണ്ട് സർവീസുകൾ മാത്രമുണ്ടായിരുന്ന ബഹ്റൈൻ-തിരുവനന്തപുരം ഫ്ലൈറ്റ് വരുന്ന മാർച്ച് ആറ് മുതൽ 15 വരെയുള്ള നാല് സർവീസുകളും, ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.കൂടാതെ ഡൽഹിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ മാർച്ച് 30 മുതൽ ഒക്ടോബർ വരെയും റദ്ദ് ചെയ്തിട്ടുണ്ട്.
ബഹ്റൈനിലെ വിദ്യാലയ അവധി മാസങ്ങളായ ജൂലൈ, ആഗസ്റ്റ് കാലയളവിലെ യാത്രകൾ റദ്ദാക്കുന്നതിലൂടെ പ്രവാസികളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിയിടുന്ന തീരുമാനമാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫ്ലൈറ്റുകൾ റദ്ദാക്കുന്നതിലൂടെ പ്രവാസികൾ അവധി സമയം മറ്റു വിമാന കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 300 ദീനാറിലധികം വരെ ടിക്കറ്റിനായി ആ സാഹചര്യത്തിൽ ഒരു യാത്രക്കായി പ്രവാസി മുടക്കേണ്ടി വരും