മൂന്നാം ക്ലാസ് മുതൽ എഐ പാഠ്യ വിഷയമാക്കും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: 2026-27 അദ്ധ്യയന വർഷം മുതൽ എഐ പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്നാം ക്ലാസ് മുതൽ എഐ പാഠ്യ വിഷയമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുട്ടികൾ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമക്കുന്നത്.എഐ ദൈനംദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതിൽ കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് അടിസ്ഥാന തലത്തിൽ തന്നെ ഇതൊരു പാഠ്യ വിഷയമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സിബിഎസ്ഇ, എൻസിഇആർടി, കെവിഎസ്, എൻവിഎസ് എന്നിവയുമായി കൂടിയാലോചന നടത്തി. എഐ, കമ്പ്യൂട്ടേഷണൽ തിങ്കിംഗ് (സിടി) പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) പ്രൊഫസർ കാർത്തിക് രാമൻ അധ്യക്ഷനായ ഒരു വിദഗ്‌ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
2020-ലെ ദേശീയ വിദ്യാഭ്യാസ നയം(എൻഇപി), 2023 ലെ സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫിഎസ്ഇ) എന്നിവയുമായി യോജിപ്പിച്ചായിരിക്കും പാഠ്യപദ്ധതി. 2025 ഡിസംബറോടെ റിസോഴ്സ് മെറ്റീരിയലുകൾ, ഹാൻഡ്ബുക്കുകൾ, ഡിജിറ്റൽ ഉള്ളടക്കം എന്നിവ തയ്യാറാകും. അധ്യാപകർക്ക് ഇതിനായി പ്രത്യേക പരിശീലനവും നൽകും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top