നഗരത്തിന് തൊട്ടടുത്ത പ്രദേശമായഅഴീക്കോട് നീർക്കടവിൽ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഈ സമയം ഇവിടെ കെട്ടിയാടുന്നത് പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധിയാളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്