കൽപറ്റ: പാൽ വാങ്ങാനായി വീടിനുസമീപം നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമിൻ്റെയും ആയിഷയുടെയും മകൾ ദിൽഷാന (19) ആണ് മരിച്ചത്.
കമ്പളക്കാട് സിനിമാ ഹാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
ബത്തേരി സെന്റ്റ് മേരീസ് കോളേജ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ഷിഫിൻ, മുഹമ്മദ് അഹഷ്.