പയ്യന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറൻറെ വിട ഫൈസലിൻറെ മകൻ ഫയാസ് (18) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽആർ.സി. ചർച്ച് കോളനിക്ക്സമീപത്തെ അബ്ദുൾ സലാമിൻറെ മകൻ മുഹമ്മദ് റാഫി (18) യെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.15 മണിയോടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ . പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിമരിച്ചു: സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു


