
കാസർകോട്: പനി ബാധിച്ച് ആശുപത്രിയിൽ ചികിൽസക്കെത്തിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഡ്‌ലു ഗോപാലകൃഷ്‌ണ ടെമ്പിളിന് സമീപത്തെ രാജീവൻ്റെയും ശീതളിൻ്റെയും മകൻ റയാൻ ആണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്‌ച വൈകീട്ട് കാസർകോട് ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നാലെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.



