നീലേശ്വരം: ജനുവരി 29 മുതൽ 31 വരെ തീയ്യതികളിലായി പത്തനംതിട്ട അടൂരിൽ വെച്ച് നടക്കുന്ന ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) 29-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള കാസർകോട് ജില്ലാ സമ്മേളനത്തിന് നീലേശ്വരത്ത് ഉജ്ജ്വല തുടക്കം. നീലേശ്വരത്ത് നടന്ന വിദ്യാഭ്യാസ സമ്മേളനം സി.പി.ഐ കാസർകോട് ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സന്ധിയില്ലാ പോരാട്ടം നടത്തുന്ന സംഘടനയാണ് എ.കെ എസ്.ടി.യു എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പുത്തൻ വിദ്യാഭ്യാസ നയത്തിൻ്റെ പേരിൽ നടപ്പിലാക്കുന്ന കാവിവൽക്കരണത്തിനെതിരേയും, പങ്കാളിത്തപെൻഷൻ പിൻവലിക്കാത്ത നിലപാടിനെതിരേയും ശക്തമായ നിലപാട് സ്വീകരിച്ച ഏക സംഘടന എ കെ എസ് ടി യു ആണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി വൈസ് ചെയർമാൻ രമേശൻ കാര്യങ്കോട് അധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. സി പി ഐ നേതാക്കളായ പി വിജയകുമാർ, പി ഭാർഗ്ഗവി, സി വി വിജയരാജ്, സി രാഘവൻ നീലേശ്വരം മുൻസിപ്പൽ കൗൺസിലർ പി വി സുനിത, ജോയിൻ്റ് കൗൺസിൽ നേതാവ് പി പി പ്രദീപ്കുമാർ, എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റിയംഗം എ കെ സുപ്രഭ, സംഘാടക സമിതി കൺവീനർ എ സജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത് സ്വാഗതവും, ജില്ലാ ട്രഷറർ സുനിൽകുമാർ കരിച്ചേരി നന്ദിയും പറഞ്ഞു. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി വിജയകുമാർ അധ്യക്ഷത വഹിക്കും. സാഹിത്യ രചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഇ ചന്ദ്രശേഖരൻ എം.എൽ.എ വിതരണം ചെയ്യും. എ.കെ.എസ്.ടി.യു സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം വി രാധാകൃഷ്ണൻ സംഘടന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത് പ്രവർത്തന റിപ്പോർട്ടും , ജില്ലാ ട്രഷറർ സുനിൽകുമാർ
കരിച്ചേരി വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ ഉദ്ഘാടനം ചെയ്യും. എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭൻ, സി പി ഐ ജില്ലാ അസി സെക്രട്ടറി എം. അസിനാർ, ബങ്കളം പി കുഞ്ഞികൃഷ്ണൻ, പി ഭാർഗ്ഗവി, ബാനം ദിവാകരൻ, സന്തോഷ് ചാലിൽ, തുടങ്ങിയവർ സംസാരിക്കും. പുതിയ ജില്ലാ കമ്മിറ്റി,ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനത്തിന് സമാപനമാവും.
എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം, നാളെ സമാപിക്കും.


