കാസർകോട്: കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ചെർക്കള സ്വദേശി അബ്ദുള്ള ഓടിച്ച മാരുതി സെൻ കാറിനാണ് തീ പിടിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു അബ്ദുള്ള. കാറിൻ്റെ മുൻഭാഗത്ത് തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിർത്തുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകുവിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തിയിരുന്നു. റോഡിൻ്റെ നടുവിലുണ്ടായിരുന്ന കാറിനെ പിന്നീട് റോഡ് അരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥരായ രാജേഷ്, അഭിലാഷ്, മുഹമ്മദ് സിറാജുദ്ദീൻ, അരുണാ പി നായർ, ശ്രീജിഷ, അനന്തു, ഷൈജു എന്നിവരാണ് തീ അണക്കാൻ എത്തിയത്.
കാസർകോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


