കാസർകോട്: ഒരാഴ്ച മുമ്പ് കാണാതായി കർണ്ണാടകയിൽ നിന്നു കണ്ടെത്തിയ യുവതിയെ വീണ്ടും കാണാതായതായി പരാതി. ബന്തിയോട്ടെ 21കാരിയെ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് വീട്ടിൽ നിന്നു കാണാതായത്. മാതാവ് നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരാഴ്ച മുമ്പും പ്രസ്തുത യുവതിയെ കാണാതായതായി പറയുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ കർണ്ണാടകയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ വീണ്ടും കാണാതായതോടെ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
തവളപ്പാറ തീപ്പിടിത്തം കാട്ടുതീയല്ല, തീയിട്ട പ്രതികൾ അറസ്റ്റിൽ മുൻ ആർടിഒക്കും ഭാര്യക്കുമെതിരെ 75 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ്