
നീലേശ്വരം സ്വദേശി ബെന്നിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ന് കമ്പല്ലൂർ നെടുങ്കല്ല് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.
സുജിൻ ജോസഫ് പാണത്തൂർ, ജിൻസി പയ്യാവൂർ, ആൽബിൻ, മാർവൽ , റിജിൽ, സാവിയോ എന്നിവരാണ് കാറിലുണ്ടായത്. റോഡിൻ്റെ കൈവരി തകർത്ത് കുഴിയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും തകർന്നു. പെരിങ്ങോം അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി ഉള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ ശിവദാസൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി

