കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമിൽ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്‌തതിനാണ് മർദ്ദനം.
ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അതിക്രമം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top