കണ്ണൂർ: കണ്ണൂർ കോർപറേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സ്ത്രീയുടെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ കത്തിച്ച നിലയിൽ. പയ്യാമ്പലം. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സൽന സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിൻ്റെ പ്രതികാരത്തിലാണ് തീവെയ്‌പ് നടത്തിയതെന്ന് സൽന ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അഴിമതി ആരോപണം: സ്ത്രീയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ കത്തിച്ചു




