പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക്; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുന്നതിന് വിലക്ക്. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. കേസുകളിലെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നില്‍ പ്രധാന തെളിവില്ലെന്നും,പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങള്‍ കൈമാറരുതെന്നാണ് കര്‍ശന നിര്‍ദേശം. കേസുകളുടെ പ്രധാന അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നു നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥര്‍ കൃത്യമായ നിരീക്ഷണം നടത്തണമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു.ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് ഉള്‍പ്പടെ അതീവരഹസ്യ
സ്വഭാവത്തില്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top