കാസർകോട്: 13കാരിയായ മകളെ ശാരീരികമായി ഉപദ്രവിച്ച ബാപ്പയെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. വർഷങ്ങൾക്ക് മുമ്പ് ഉത്തരേന്ത്യയിൽ നിന്നു കേരളത്തിലെത്തി താമസിച്ചു വരികയായിരുന്നു പ്രതി. പിതാവിന്റെ പീഡനം സംബന്ധിച്ച് പെൺകുട്ടി അധ്യാപികമാരോട് പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് പോക്സോ കേസെടുത്തത്.
13കാരിയെ പീഡിപ്പിച്ചു; 45കാരനായ ബാപ്പ അറസ്റ്റിൽ


