കാസർകോട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിൽ ട്രെയിനിൻ്റെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഭാവ്നഗർ കൊച്ചുവേളി
എക്സ്പ്രസിൻ്റെ പിറകിലെ ജനറൽ കോച്ചിലാണ് കഞ്ചാവ് കണ്ടെത്തിയത്. കറുത്ത ഷോൾഡർ ബാഗിലിലെ പോളിത്തീൻ കവറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ 100 ചെറിയ പോളിത്തീൻ കവറുകളും ഷോൾഡർ ബാഗിനകത്തുണ്ടായിരുന്നു. കഞ്ചാവ് വിൽപനക്കായി കൊണ്ടുപോകുന്നതായി സംശയിക്കുന്നു. റെയിൽവേ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. എസ്എച്ച്ഒ എം രജികുമാറിൻ്റെ നേതൃത്വത്തിൽ സിപിഒ സുശാന്ത്, ഡാൻസാഫ് ടീമിലെ സിപിഒമാരായ റിനീത്, അഖിലേഷ്, ആർപിഎഫ് ഇൻസ്പെക്ടർ എൻകെ ശശി, കോൺസ്റ്റബിൾമാരായ രാജീവ്, രാജേഷ് എന്നിവരാണ് ട്രെയിനിൽ പരിശോധന നടത്തിയത്
ട്രെയിനിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ്; റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു


