ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്‌റ്റിൽ

കാസർകോട് പട്ടാപ്പകൽ നഗരമധ്യത്തിൽനിന്ന് ആളുകൾ നോക്കിനിൽക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാസർകോട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടോടെയാണ് കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ കർണാടകയിലെ സകലേശ്‌പുരിൽനിന്നാണ് കർണാടക പൊലീസ്, സംഘത്തെ പിടിച്ചത്. ആന്ധ്രാ സ്വദേശികളായ നാലു പേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർകോട് സ്‌റ്റേഷനിൽ എത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിൽനിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ കാറിലേക്കു വലിച്ചുകയറ്റിയത്. ആളുകൾ നോക്കി നിൽക്കെ മിന്നൽ വേഗത്തിൽ സംഘം കാർ ഓടിച്ചുപോയി. സംഭവ സ്‌ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാറിൽ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആന്ധ്രാ പ്രദേശ് റജിസ്ട്രേഷനിലുള്ള കറുത്ത സ്കോർപിയോ കാറാണെന്നു കണ്ടെത്തി. ഇതോടെ അതിർത്തി സ്‌റ്റേഷനുകളിലേക്കും അയൽസംസ്ഥാനമായ കർണാടകയിലേക്കും വിവരം കൈമാറി. കാർ തലപ്പാടി ചെക്ക് പോസ്‌റ്റ് കടന്നുപോയെന്ന് കണ്ടെത്തി. പിന്നാലെ കർണാടക പൊലീസും അന്വേഷണം ഊർജിതമാക്കി. സകലേശ്‌പുരിൽ കർണാട പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. തുടർന്ന് കാസർകോട് പൊലീസിനെ വിവരം അറിയിച്ചു. ഇന്നലെ രാത്രിയോടെ കാസർകോട് പൊലീസ് സകലേശ്‌പുരിലെത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌ത്‌ ഇന്ന് പുലർച്ചെയോടെ കാസർകോട് എത്തിക്കുകയായിരുന്നു.തട്ടിക്കൊണ്ടുപോയ സംഘം മൂന്ന് നിരീക്ഷിക്കുന്നതായി ചോദ്യം ചെയ്യലിൽ പൊലീസിനു വ്യക്‌തമായി. ബേക്കൽ സ്റ്റേഷൻ പരിധിയിലുള്ള ഷെരീഫ് എന്നയാളും ദിവസത്തിലേറെയായി ഹനീഫയെ ഹനീഫയും തമ്മിൽ വൻ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ഹനീഫയെ തട്ടിക്കൊണ്ടുപോകാൻ ഷെരീഫ് ക്വട്ടേഷൻ കൊടുത്തതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top