കാസർകോട്: പട്ടാപ്പകൽ യുവാവിനെ കാറിലെത്തിയ സംഘം ഹോട്ടൽ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ടൗണിലെ അശ്വനി നഗറിലെ ഒരു ഹോട്ടലിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. നാലംഗ സംഘമാണ് കാറിലെത്തിയതെന്ന് പറയുന്നു. ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ എപി 40 ഇയു 4077 എന്ന നമ്പർ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും ഏതാനും നാട്ടുകാരായ ആളുകളുമാണ് സംഭവത്തിൻ്റെ ദൃസാക്ഷികൾ. സെക്യൂരിറ്റി ജീവനക്കാരനാണ് പൊലിസിനെ വിവരം അറിയിച്ചത്. ഹോട്ടൽ പരിസരത്ത് എത്തിയ യുവാവിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പൊലീസിനോട് പറഞ്ഞു. ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട് നഗരത്തിലെ ഹോട്ടൽ പരിസരത്തു നിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി; സംഘം എത്തിയത് ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിൽ


