‘പോറ്റിയെ കേറ്റിയേ…; പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഹിറ്റായി മാറിയ ‘പോറ്റിയെ കേറ്റിയേ…! പാരഡി ഗാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമാക്കി ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്തിയ പാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളും ചർച്ചകളും തുടരുന്നതിനിടയിലാണ് പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top