കാസർകോട്: കർണാടക ഹാസനിൽ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്. പിതാവ് ഇവിടെ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഫ്ളാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ നാട്ടിലെത്തിക്കും.
സംസ്കാരം പിന്നീട്. സഹോദരൻ: ഓസ്റ്റിൻ
ഹാസനിൽ ചിറ്റാരിക്കാൽ സ്വദേശിയായ മൂന്നുവയസുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു


