ബെംഗളൂരു: സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം പതിവാക്കിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നഗരത്തിലെ സാൻവിച്ച് ഔറ്റ്ലെറ്റിൽ ജോലി ചെയ്യുന്ന ടി. വിനോദാണ് (27) അറസ്റ്റിലായത്. വൈകുന്നേരങ്ങളിൽ തനിച്ച് നടക്കുകയോ സ്‌കൂട്ടറിൽ പോവുകയോ ചെയ്യുന്ന സ്ത്രീകളെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. തുടർന്ന് സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു പതിവ്.കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് അറസ്‌റ്റിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ കൂട്ടർ വേഗം കുറച്ചപ്പോൾ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സ്കൂട്ടറിൽ പോകുന്ന യുവതികളെ കടന്നു പിടിക്കും; ലൈംഗികാതിക്രമം പതിവാക്കിയ യുവാവ് അറസ്‌റ്റിൽ


