അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ

ശബരിമല: ശബരിമലയിൽ ഭക്തരുടെ എണ്ണം കൂടിയതോടെ ദേവസ്വം ബോർഡ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് 20 എണ്ണം മാത്രമേ പരമാവധി നൽകൂ. അരവണ ടിൻ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ദേവസ്വം ബോർഡ് അധികൃതർ വെളിപ്പെടുത്തി. ഇക്കാര്യം കാട്ടി അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു.
സാധാരണനിലയിൽ ശബരിമലയിൽ ഒരുദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ ആണ് അരവണ ഉത്പാദിപ്പിക്കുന്നത്. എന്നാൽ നാല് ലക്ഷം അരവണ ഒരു ദിവസം വിറ്റഴിക്കുന്നുണ്ട്. നേരത്തെ സ്റ്റോക്ക് ചെയ്ത അരവണയാണ് ഇപ്പോൾ എടുക്കുന്നത്. ഇതരസംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തരാണ് കൂടുതലായും അരവണ വാങ്ങുന്നത്. എന്നാൽ കൂടുതൽ അരവണ വിറ്റുകഴിഞ്ഞാൽ അധികം വൈകാതെ വിതരണം പ്രതിസന്ധിയിലേക്ക് കടക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top