ശബരിമല തീർഥാടകരുടെ കാർ ബൈക്കിലിടിച്ചു; ഹേരൂർ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

കാസർകോട്: ശബരിമലയ്ക്ക് പോയി മടങ്ങുകയായിരുന്ന കാർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരിക്കേറ്റു. തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ഉദ്യാവരം പത്താം മൈലിലാണ് അപകടം. ഹേരൂർ സ്വദേശി മുഹമ്മദ് അഷ്റഫി (31)നാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു അഷ്റഫ്. കാസർകോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു അയ്യപ്പഭക്തർ സഞ്ചരിച്ച കാർ. ബൈക്ക് ദിശതെറ്റി മംഗളൂരു ഭാഗത്തേയ്ക്ക് പോകുന്ന റോഡിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top