തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പ്രോസിക്യൂഷനു കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.വിചാരണക്കോടതിയുടെ വിധിയിൽ അപ്പീൽ പോകുമെന്ന് മന്ത്രി പി.രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വിധി തൃപ്‌തികരമല്ല. ഡയറക്ർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്‌ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. ശക്തമായ നിലയിൽ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കേസിലെ വിധിപരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തെപ്പറ്റി അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു എം.പൗലോസ് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് അറിയിച്ചു. വിധി പറയുന്നതിന് ഒരാഴ്‌ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങൾ ഊമക്കത്തായി ചിലർക്കു ലഭിച്ചെന്ന് ഡിജിപിക്കു നൽകിയ കുറിപ്പിലുണ്ട്.
വിധിക്കു മുൻപേ അതിലെ ചില വിവരങ്ങൾ ഉൾപ്പെടുത്തി ഊമക്കത്ത് ഇറങ്ങിയെന്നതു വിവാദമായിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ്റ് ചീഫ് ജസ്‌റ്റിസിനു കത്ത് നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ ഒരാഴ്‌ചയ്ക്കകം; വിധി ഊമക്കത്തായി പ്രചരിച്ചത് ഡിജിപിയെ അറിയിച്ചു


