തെരഞ്ഞെടുപ്പിൽ പഴയതുപോലെ കള്ളവോട്ട് ചെയ്‌തു കളയാം എന്ന് കരുതുന്നവർ സൂക്ഷിക്കുക. ഭാരതീയ ന്യായ സംഹിത പ്രകാരം ഒരു വർഷം കഠിനതടവും, പിഴയുമാണ് ശിക്ഷ.
അന്വേഷണത്തിൽ ഐ ഡി കാർഡ് കണ്ടെത്തിയാൽ ഉടമസ്ഥനും കുടുങ്ങും. ഐഡി കാർഡിൻ്റെ ഉടമസ്ഥൻ പ്രവാസിയാണെങ്കിൽ യാത്രാവിലക്ക് ഉൾപ്പടെ നേരിടേണ്ടി വരും.ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർ പട്ടികകളിലോ, ഒരു വോട്ടർ പട്ടികയിൽ തന്നെ ഒന്നിലധി കം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെ ട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും, മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും കർശന നിയമനടപടി ഉണ്ടാകും. അത്തരം കുറ്റക്കാരെ പൊലീസിന് കൈമാറും. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവു ശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അർഹനാണ്. വോട്ടെടുപ്പ് ദിവസത്തിൽ പോളിങ് സ്റ്റേഷ നിൽ പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അർഹതയുള്ള സമ്മതിദായകർ, പോളിങ് ഓഫീസർമാർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജൻ്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയിട്ടുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ, സമ്മതിദായകൻ്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരി അർക്കാൻ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂർ ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതി നോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസർ പ്രവേശിപ്പിക്കു ന്നവർ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുകയുള്ളൂ.
കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും


