ലീവുള്ള ജീവനക്കാരുടെ പേരിൽ കള്ള വൗച്ചറെഴുതി റെസ്റ്റോറന്റ് മാനേജറായ കണ്ണൂർ സ്വദേശി കൈക്കലാക്കിയത് ഒൻപത് ലക്ഷം രൂപ ; ഒടുവിൽ അറസ്റ്റ്

അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരിൽ വാങ്ങുന്ന വിലയേക്കാൾ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജർ അറസ്റ്റിൽ. വിഴിഞ്ഞത്തെ ‘കടൽ’ റസ്റ്ററൻ്റിലെ മാനേജരായ കണ്ണൂർ ചിറക്കര സ്വദേശി മുഹമ്മദ് ദിൽഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഇത്തരത്തിൽ ഒൻപതുലക്ഷം രൂപ പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.സ്ഥാപനത്തിലെ ജീവനക്കാർ അവധിയെടുക്കുന്നദിവസം ആ ജീവനക്കാർ ജോലിയിലുണ്ടെന്ന് കാണിച്ച് അവരുടെ ശമ്പളം വൗച്ചറെഴുതി തട്ടിയെടുക്കുന്നതായിരുന്നു പ്രതിയുടെ രീതി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top