കണ്ണൂർ കാസർഗോഡ് ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപ്ലവകരമായ മാറ്റം ; തലശേരിയിലുൾപ്പടെ ടർഫ് കോർട്ടുകൾ വരുന്നു

കണ്ണൂർ : കാസർഗോഡ് ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ടർഫ് കോർട്ടുകൾ കൂടി സ്ഥാപിക്കുന്നു. റെയിൽവേയുടെ കൈവശം അധികഭൂമിയുള്ള ഇടങ്ങളിലാണൈവിധ്യവൽകരണത്തിന്റെ ഭാഗമായി ടർഫ് കോർട്ടുകളനിർമിക്കുന്നത്.കാസർഗോഡ്‌ജില്ലയിൽകാസർഗോഡ്, കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ സ്റ്റേഷനുകളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
പാലക്കാട് ഡിവിഷന് കീഴിൽ 14 റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ടർഫ് കോർട്ടുകൾ നിർമിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തലശേരി, കൊയിലാണ്ടി, ഫറോക്ക്, തിരൂർ, നിലമ്പൂർ, അങ്ങാടിപ്പുറം എന്നിവയാണ് മറ്റു സ്റ്റേഷനുകൾ. ഇതോടൊപ്പം മംഗളൂരു സെൻട്രൽ, തമിഴ്‌നാട്ടിലെ മധുക്കരെ എന്നീ സ്റ്റേഷനുകളിലും ടർഫ് കോർട്ടുകൾ സ്ഥാപിക്കും. കോർട്ടുകൾക്കു പുറമേ സ്ഥലസൗകര്യമുള്ള ഇടങ്ങളിൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളും നിർമിക്കാനാണ് പദ്ധതി. വെറുതേ കാടുപിടിച്ചുകിടക്കുന്ന ഭൂമി വൃത്തിയാക്കി പ്രയോജനപ്പെടുത്തുന്നതിനൊപ്പം കെട്ടിടങ്ങളുടെയും കോർട്ടുകളുടെയും വാടക ഇനത്തിൽ റെയിൽവേയ്ക്ക് അധിക വരുമാനവും ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top