കാസർകോട്ട് കടുവയുണ്ടോ?, കാട്ടുപോത്തുകളുടെ എണ്ണത്തിൽ വൻ വർധന; സർവെ അവസാന മണിക്കൂറുകളിലേയ്ക്ക്

കാസർകോട്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപിക്കും. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ്. കാസർകോട് ജില്ലയിൽ ആറു ബ്ലോക്കുകളിലായിട്ടാണ് സർവ്വെ. നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ, മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ആദ്യ മൂന്ന് ദിനങ്ങളിലെ സർവ്വേനടന്നത്. തുടർന്നുള്ള രണ്ട് ദിവസം നിശ്ചിത ബ്ലോക്കിനുളളിൽ രണ്ട് കിലോമീറ്റർ നേർരേഖയിൽ നീരീക്ഷണപാത തീർക്കുകയും തുടർന്നുള്ള ദിവസങ്ങളിൽ അതിരാവിലെ വന്യജീവിയെയും കൂട്ടങ്ങളെയും നേരിൽ കാണുന്നത് രേഖപ്പെടുത്തിയും രണ്ട് കിലോമീറ്ററിനുള്ളിൽ ഓരോ നാന്നൂറ് മീറ്റർ അവസാനിക്കുന്ന പോയിൻ്റുകളിലും പതിനഞ്ച് മീറ്റർ വൃത്തപരിധിയിൽ വളർന്ന രണ്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള സസ്യജാതികളുടെ ഇനവും തരവും രേഖപ്പെടുത്തി. തുടർന്ന് അഞ്ച് മീറ്റർ വൃത്തപരിധിയിലുള്ള നാല്‌പത്‌ സെൻ്റിമീറ്റർ മുതൽ രണ്ട് മീറ്റർ ഉയരം വരുന്ന എല്ലാ കുറ്റിചെടികളും അധിനിവേശ സസ്യങ്ങളുടെയും കണക്കെടുപ്പും എടുത്തു. ഒരു മീറ്റർ വൃത്തപരിധിയിലെ നാല്‌പത് സെ.മീറ്ററിന് താഴെയുള്ള ചെറുസസ്യങ്ങളും അവയുടെ വ്യാപ്‌തിയും തരവും കാടിനകത്തുള്ള മനുഷ്യ ഇടപെടലും പ്രത്യേകമായി രേഖപ്പെടുത്തി. കൂടാതെ രണ്ട് മീറ്റർ വീതിയിലും ഇരുപത് മീറ്റർ ദീർഘ ചതുരത്തിലുള്ള പ്ലോട്ടിൽ നിന്നും ഇരജീവികളുടെ കാഷ്‌ഠത്തിൻ്റെയും മറ്റും കണക്കെടുപ്പും നടത്തി.കൂടാതെ നേരിൽ കാണുന്ന കഴുകൻ്റെയും പ്രധാനപ്പെട്ട മറ്റു പക്ഷികളേയും സർവ്വേയുടെ ഭാഗമായി. എം – സ്ട്രൈപ്പ് മൊബൈൽ
ആപ്പിന്റെ ഇക്കോളജിക്കൽ മോഡ്യൂളിലെ വിവിധ ഫോമുകൾ ഉപയോഗിച്ചാണ് സർവ്വേ നടത്തിയത്. ജില്ലയിൽ മുളിയാർ, കാറഡുക്ക, പരപ്പ, അഡൂർ, മണ്ടക്കേൽ, പനത്തടി എന്നി ഭാഗങ്ങളിലാണ് ദേശീയ കടുവ കണക്കെടുപ്പ് നടത്തിയതെന്നു കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു പറഞ്ഞു. ജില്ലയിലെ സർവ്വേ പ്രവർത്തനങ്ങൾക്ക് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും ജില്ലാ കോർഡിനേറ്ററുമായ സി വി വിനോദ് കുമാർ, കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ എ ബാബു, ബി.ശേഷപ്പ, ബി എസ് വിനോദ് കുമാർ, എം പി രാജു എം ചന്ദ്രൻ വിവിധ ബ്ലോക്കുകളുടെ ചുമതലയുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യു ജി അർജുൻ, കെ.ജി അനൂപ്, എസ് അഭിലാഷ്, ബി വിനീത്, ആർ അരുൺ, വി വിനീത്, കെ.പി അഭിലാഷ്, കെ വിശാഖ് എം എൻ സുജിത്ത്, വിഗ്‌നേഷ് വിജയൻ ഡോണ കെ. അഗസ്റ്റിൻ, എൻ ജി ഒ ജയറാം കുട്ടിയാനം, കാസർകോട് ഗവ: കോളേജ് ജന്തുശാസ്ത്ര വിഭാഗം വിദ്യാർത്ഥികളായ വി സ്വാതി, ഫാത്തിമ മുർഷാന, കെ. ഗീതു വിവിധ ബീറ്റുകളിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റുമാർ, വനം താൽക്കാലിക ജീവനക്കാർ, വനസംരക്ഷണ സമിതി അംഗങ്ങൾ, എൻ ജി ഒ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top