തിരുവനന്തപുരം: വീട്ടുമുറ്റുനിന്ന് പാമ്പിൻ്റെ കടിയേറ്റ എട്ടുവയസുകാരൻ മരിച്ചു. വർക്കല ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിൻ്റെയും അഥിദി സത്യൻ്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീടിൻ്റെ പടിയിൽ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിയപ്പോൾ കടിയേൽക്കുകയിരുന്നു. വീട്ടുകാർ ഉടൻ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.
നിലഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊണ്ടുപോകവെ രാത്രി മരിച്ചു. ജനാർദനപുരം ഗവ. എംവിഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിനാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ നടന്നു.
വീടിൻ്റെ പടിയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി; എട്ടുവയസുകാരൻ മരിച്ചു


