മഹാരാഷ്ട്രയിൽ തണുപ്പ് കുറഞ്ഞതോടെ പലയിടങ്ങളിലും വേനൽച്ചൂട് കഠിനമായി. ചിലയിടങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത് .
സംസ്ഥാനത്തെ പല പ്രദേശങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. ഏറ്റവും ഉയർന്ന താപനില സോളാപുരിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇവിടെ രേഖപ്പെടുത്തിയത് 38 ഡിഗ്രി സെൽഷ്യസാണ്. തെക്കൻ മധ്യ മഹാരാഷ്ട്രയിലും വിദർഭയിലും സൂര്യന്റെ ചൂട് കൂടുതൽ രൂക്ഷമാണ്. ജെയൂർ, സാംഗ്ലി, ബ്രഹ്മപുരി, അകോള, ചന്ദ്രപൂർ, വാർധ, അമരാവതി, യവത്മാൽ എന്നിവിടങ്ങളിൽ 36 ഡിഗ്രി കടന്നു
ഫെബ്രുവരിയിലെ അസാധാരണ പ്രതിഭാസമാണിതെന്നാണ് കാലാവസ്ഥാകേന്ദ്രം വിലയിരുത്തുന്നത് . കോലാപുരിൽ 35.1 ഡിഗ്രി സെൽഷ്യസും പുണെയിൽ 35.8 ഡിഗ്രി സെൽഷ്യസും സത്താറയിൽ 35 എന്നിങ്ങനെയാണ് സംസ്ഥാനത്തെ താപനില രേഖപ്പെടുത്തിയത്. തെക്കൻ മധ്യ മഹാരാഷ്ട്രയിലും വിദർഭയിലും സൂര്യന്റെ ചൂട് കൂടുതൽ രൂക്ഷമാണ്
മുംബൈയിലെ കൊളാബ ഒബ്സർവേറ്ററിയിൽ 30.2 ഡിഗ്രി സെൽഷ്യസും സാന്താക്രൂസിൽ 34.1 ഡിഗ്രി സെൽഷ്യസും താനെയിൽ 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.