വഴയില – പഴകുറ്റി നാലുവരി പാത നിർമാണം: കുഴിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വഴയിലക്ക് സമീപം പുരവൂർകോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. റോഡ് വികസനത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്‌തിയിൽ ആകാശ് മുരളിയാണ് മരിച്ചത്.പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടെക്നോപാർക്കിൽനിന്നു ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങി വരികയായിരുന്നു ആകാശ്. നാലുവരി പാതയുടെ നിർമാണം നടക്കുന്ന വഴയില – പഴകുറ്റി റോഡിൽ കലുങ്ക് നിർമിക്കാൻ എടുത്ത കുഴിയിൽ വീഴുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top