വേവലാതി വേണ്ട, എസ്ഐആർ എന്യുമറേഷൻ ഫോം 11 വരെ സമർപ്പിക്കാം; വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ

കാസർകോട്: എസ്ഐആർ എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ ബാക്കിയുള്ളവർക്ക് ഡിസംബർ 11 വരെ സമയമുണ്ടെന്ന് കാസർകോട് ജില്ലാകളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ജില്ലയിൽ 98.58 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ബിഎൽഒമാർ മൂന്നു പ്രാവശ്യത്തിലധികവും വീടുകളിൽ ചെന്ന് കാണാത്ത ആളുകളെയാണ് അൺ കലക്ടബിളായി മാർക്ക് ചെയ്‌തത്‌. ഒരുശതമാനത്തിലേറെ പേർ ഫോം സമർപ്പിച്ചിട്ടില്ല. അവർ ഇനി ബിഎൽഒമാരെ കാണേണ്ടതില്ല. അവർ വേവലാതിപ്പെടേണ്ടെന്നും അടുത്ത വ്യാഴാഴ്‌ചക്കകം ഫോം പൂരിപ്പിച്ച് പഞ്ചായത്തിൽ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്പെഐആർ സംബന്ധിച്ച് ഇപ്പോൾ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top