കാസർകോട്: ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഘമാണ് ഏറ്റുമുട്ടിയത്. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ നിന്ന് ഇരു വിഭാഗവും കൊമ്പുകോർത്തതോടെ ഏതാണ്ട് അരമണിക്കൂറോളം ആശുപത്രിയിൽ ഒപി-അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസപ്പെട്ടുവെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ പറഞ്ഞു. എട്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. മാങ്ങാട് ബാര പട്ടത്തൊടി ഷബീർ അലി (28), ചെമ്മനാട് കൂമനടുക്കം പി ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ കണ്ടത്തിൽ ഹൗസിൽ അഹമ്മദ് ഷാനവാസ് (28),ചെമ്മനാട് കൂമനടുക്കം സി കെ. അജേഷ് (27), കുഞ്ഞഹമ്മദ് (34), അബ്‌ദുൽ ഷഫീർ ( 31), മുഹമ്മദ് അഫ്നാൻ (19) കീഴൂരിലെ സൈദ് അഫ്രീദ് ( 27)എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ തമ്മിൽ തർക്കം, സംഘർഷം: 8 പേർ അറസ്റ്റിൽ


