ആലപ്പുഴ: എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. കാർത്തികപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ ബാഗിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ. വിദ്യാർത്ഥികൾ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനയ്ക്കിടയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
ട്യൂഷനു പോയപ്പോൾ ഒരു പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ വീണു കിട്ടിയതെന്നാണ് വിദ്യാർത്ഥി പൊലീസിനു നൽകിയ മൊഴി. ഇതു ശരിയാണോയെന്നു പരിശോധിച്ചു വരികയാണ് പൊലീസ്.
ആലപ്പുഴയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട; പൊലീസ് അന്വേഷണം തുടങ്ങി


