കണ്ണൂർ: കണ്ണൂർ താവക്കരയിലെ ലോഡ്‌ജിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ എം ഡി എം എയുമായി യുവതീയുവാക്കളെ അറസ്റ്റു ചെയ്തുതു. കണ്ണൂർ, തയ്യിൽ, മരക്കാർക്കണ്ടി, ചെറിയനാടി ഹൗസിലെ സി എച്ച് ആരിഫ് (41), മരക്കാർക്കണ്ടി പടിഞ്ഞാറെ വീട്ടിൽ കെ അപർണ്ണ അനീഷ് (25) എന്നിവരെയാണ് കണ്ണൂർ ടൗൺ എസ് ഐ വി വി ദീപ്‌തിയും സംഘവം അറസ്റ്റു ചെയ്‌തത്. താവക്കരയിലെ സ്കൈ പാലസ് ഹോട്ടലിലെ 306-ാം നമ്പർ മുറിയിൽ തിങ്കളാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് എസ് ഐയും സംഘവും ലോഡ്ജിൽ എത്തിയത്. പൊലീസെത്തുമ്പോൾ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. മുട്ടിവിളിച്ചപ്പോൾ വാതിൽ തുറന്നുവെങ്കിലും പൊലീസിനെ കണ്ടതോടെ അടക്കുവാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം ബലം പ്രയോഗിച്ച് വാതിൽ തള്ളിതുറന്നാണ് മുറിക്ക് അകത്ത് കടന്ന് ഇരുവരെയും കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.94ഗ്രാം കഞ്ചാവും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
ലോഡ്ജിൽ റെയ്‌ഡ്; എം ഡി എം എയുമായി യുവതീയുവാക്കൾ അറസ്റ്റിൽ




