തൃക്കരിപ്പൂർ : സാമൂഹ്യ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു ഡിസംബർ 3 ന് ജി.എൽ പി എസ് കൂലേരിയിൽ നടക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനത്തിൻ്റെ പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മാന്ത്രികനും ഭിന്നശേഷി കലാകാരനുമായ ഉമേഷ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൻ ബ്ലോക്ക് പോഗ്രാം കോർഡിനേറ്റർ സുബ്രഹ്മണ്യൻ വി.വി സ്വാഗതം പറഞ്ഞു. ചെറുവത്തൂർ ബി.ആർ.സി ട്രെയിനർ പി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗവ: വൊക്കേഷൻ ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അധ്യാപിക, ബൈജ.ഇ.കെ, കൂലേരി ഗവ: എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ അശോകൻ എം. സെൻ്റ് പോൾസ് സ്കൂൾ അധ്യാപകൻ നവീൻ നാരായണൻ, ട്രെയിനർ സതീശൻ യു.സ്റ്റാഫ് സെക്രട്ടറി സനൂപ് എം, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെൻ്റ് പോൾസ് യു.പി. സ്കൂൾ തൃക്കരിപ്പൂർ, തൃക്കരിപ്പൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്റെറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് സൈക്കിൾ റാലിയിൽ പങ്കെടുത്തത്. പരിപാടിക്ക് സ്പെഷ്യൽ എഡ്യംക്കേറ്റർന്മാർ, ബി.ആർ സി യിലെ സി. ആർ. സി കോ ഓഡിനേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ലോക ഭിന്നശേഷി ദിനം ഡിസംബർ 3പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു


