പാചകവാതക വില വീണ്ടും കുറച്ചു

പാചകവാതക വില സിലിണ്ടറിൻ്റെ വീണ്ടും കുറച്ചു വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.
കഴിഞ്ഞ മാസം ഒന്നിന് ( നവംബർ ഒന്ന് ) വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്നു പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററൻ്റ്, തട്ടുകടകൾ തുടങ്ങിയവയ്ക്ക് നേട്ടമാകും. അതേസമയം ഗാർഹിക എൽപിജി സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്ബനികൾ തയാറായിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്‌കരിച്ചത് 2024 മാർച്ച് എട്ടിനാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top