പയ്യന്നൂർ ∙ കുഞ്ഞിമംഗലം ആരൂഢ തറവാട് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം കളിയാട്ടം ഫെബ്രു: 22ന് തുടങ്ങും.
രാവിലെ 7നു നട തുറക്കും. തുടർന്ന് ഗണപതി ഹോമവും തറവാട്ടിലും ക്ഷേത്രത്തിലും പൂജാ കർമങ്ങളും നടക്കും. ഉച്ചയ്ക്ക് ഒന്നിനു കളിയാട്ട ആരംഭം. വൈകിട്ട് 4.30ന് മാക്കവും മക്കളും തോറ്റം പുറപ്പാട്. രാത്രി 7.30 മുതൽ അന്നദാനം. 23ന് പുലർച്ചെ 2നു മാവിലോന്റെ പുറപ്പാടും ചാത്തുവിന്റെ പയറ്റും. 3.30ന് ചാത്തുവിന്റെ പുറപ്പാട്, പുലർച്ചെ 5നു മാക്കത്തിന്റെയും ചീരുവിന്റെയും പുറപ്പാട്.
രാവിലെ 7.30 മുതൽ തുലാഭാരം ആരംഭിക്കും. വൈകിട്ട് 4ന് ആറാടിക്കലോടെ കളിയാട്ടം സമാപിക്കും. പുറച്ചേരി മനോഹരൻ നേണിക്കം ആണ് മാക്കംഭഗവതിയുടെ കോലം അണിയുന്നത്.