ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ . കണ്ണൂർ, പള്ളിക്കുളത്തെ കെ.വി.നവീനെ(35) ആണ് എക്സൈസ് അസി. ഇൻസ്പെക്ടർ സി.പി.ഷനിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 4.028 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പ്രദേശത്തെ വീട് കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി ഉപയോഗവും വിൽപ്പനയും നടത്തിയിരുന്നത്. കുട്ടികൾക്കടക്കം ലഹരി നൽകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
ഗ്രേഡ് അസി.ഇൻസ്പെക്ടർമാരായ കെ.സന്തോഷ്‌കുമാർ, സി.പുരുഷോത്തമൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഇ.സുജിത്ത്, സിവിൽ ഓഫീസർമാരായ അമൽ ലക്ഷ്‌മണൻ, ഒ.വി.ഷിബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top