ഹരിപ്പാട് ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചേടുവള്ളിൽ പ്രദീപ് കുമാറിൻ്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്. ശ്രീനാഥ് (25) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു വടക്കുവശത്തായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തും മറ്റേയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ മരിച്ചു


