ദിവ്യഗർഭം വാഗ്ദാനം ചെയ്‌ത്‌ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധൻ അറസ്റ്റിൽ

കോഴിക്കോട്: ദിവ്യ ഗർഭം വാഗ്ദാനം ചെയ്‌ത്‌ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. സജിൽ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജിൽ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവിൽ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്‌തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗർഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top