കളമശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കൊച്ചി: കളമശേരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂർ ലൈനിലാണ് ഗതാഗത തടസം. വൈകുന്നേരം അഞ്ചരയോടെ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു.ഗുഡ്‌സ് ട്രെയിൻ പാളം അവസാനിക്കുന്നിടത്തേക്കുളള ബാരിക്കേഡും ഇടിച്ച് മുന്നോട്ടുപോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വലിയ അപകടമാണ് ഒഴിവായത്. മണിക്കൂറുകളായി ട്രെയിൻ പാളം തെറ്റി കിടക്കുകയായിരുന്നു. അതിവേഗത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top